Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു; ഇത് വരെ 10 മരണമെന്ന് ആരോഗ്യവകുപ്പ്

വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ഇന്നാദ്യമായി ഒരാൾക്ക് കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍,തമിഴ്നാട് സംസ്ഥാനങ്ങളിലെല്ലാം ഇന്ന് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും 9 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Covid 19 number of positive cases in India Rises above 600
Author
Delhi, First Published Mar 25, 2020, 8:00 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിരുടെ എണ്ണം ഇന്ന് 600 കടന്നു. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 42 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇത് വരെ മരണത്തിന് കീഴടങ്ങിയത് 10 പേരാണ്.  

കേന്ദ്ര ആരോഗ്യവകുപ്പ് വൈകിട്ട് 6:45ന് പ്രസിദ്ധീകരിച്ച പട്ടിക

S. No. Name of State / UT Total Confirmed cases (Indian National) Total Confirmed cases ( Foreign National ) Cured/
Discharged/Migrated
Death
1 Andhra Pradesh 9 0 1 0
2 Bihar 4 0 0 1
3 Chhattisgarh 1 0 0 0
4 Delhi 30 1 6 1
5 Gujarat 37 1 0 1
6 Haryana 14 14 11 0
7 Himachal Pradesh 3 0 0 1
8 Karnataka 41 0 3 1
9 Kerala 101 8 4 0
10 Madhya Pradesh 14 0 0 0
11 Maharashtra 125 3 1 3
12 Manipur 1 0 0 0
13 Mizoram 1 0 0 0
14 Odisha 2 0 0 0
15 Puducherry 1 0 0 0
16 Punjab 29 0 0 1
17 Rajasthan 34 2 3 0
18 Tamil Nadu 16 2 1 0
19 Telengana 25 10 1 0
20 Chandigarh 7 0 0 0
21 Jammu and Kashmir 7 0 1 0
22 Ladakh 13 0 0 0
23 Uttar Pradesh 36 1 11 0
24 Uttarakhand 3 1 0 0
25 West Bengal 9 0 0 1
Total number of confirmed cases in India 563 43 43 10

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ന് രോഗം സ്ഥിരീകരിച്ചത് 44 പേർക്കാണ്. വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ഇന്നാദ്യമായി ഒരാൾക്ക് കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍,തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഇന്ന് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും 9 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Read more at: കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ ഒരു മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ 200ഓളം മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച വാ‌ർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ രോഗം സ്ഥീരികരിച്ച മാധ്യമപ്രവർത്തകനും ഉണ്ടായിരുന്നു, ഇതേ തുടർന്നാണ് മറ്റ് മാധ്യപ്രവർത്തകരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. 

Read more at: ഭോപ്പാലിൽ മാധ്യമപ്രവർത്തകനും കൊവിഡ്; മധ്യപ്രദേശിലെ 200 മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കി ...

കൊവിഡ് രോഗബാധിതരിൽ ആരോഗ്യസ്ഥിതി തീരെ മോശമായവര്‍ക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ളോറോക്വിൻ നൽകാമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു. മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താൻ ഹൈഡ്രോക്സി ക്ളോക്വിൻ്റെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. 

21 ദിവസത്തിൽ കൊവിഡിനെതിരായ യുദ്ധം ഇന്ത്യ വിജയിക്കുമെന്നാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ലോക്സഭ മണ്ഡലമായ വാരാണസിയിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഡോക്ടർമാർ ദൈവത്തെ പോലെയാണെന്നും മരണത്തിൽ നിന്ന് നമ്മളെ രക്ഷിക്കുന്ന അവരോടുള്ള ഒരു വിവേചനവും പൊറുക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Read more at:  'മഹാഭാരതയുദ്ധം 18 ദിവസമെങ്കിൽ കൊറോണ യുദ്ധം 21 ദിവസത്തിനകം ജയിക്കാം', വാരാണസിയിൽ മോദി

നവരാത്രിയുടെ സമയത്ത് 9 ദരിദ്ര കുടുംബങ്ങളെ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിനു ശേഷമുള്ള സാഹചര്യം ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ വീട്ടിൽ നിർദ്ദിഷ്ട അകലം പാലിച്ചാണ് മന്ത്രിമാർ രണ്ടു മണിക്കൂർ നീണ്ടുനിന്ന യോഗത്തിലിരുന്നത്. കൊവിഡ് പ്രതിരോധത്തിനുള്ള ലോക്ക്ഡൗൺ ജനങ്ങൾ അംഗീകരിച്ചതായി യോഗം വിലയിരുത്തി.

ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് ഭക്ഷ്യധാന്യത്തിന്‍റെയോ അവശ്യവസ്തുക്കളുടെയോ ക്ഷാമമില്ലെന്ന് ഇന്നത്തെ യോഗത്തിൽ വിലയിരുത്തി. ജനങ്ങളെ സ്ഥിതി ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജി ഇരുപത് രാജ്യങ്ങളുടെ ഉച്ചകോടി നാളെ ചേരും.

അതിനിടെ ദേശീയ തലത്തിൽ ലോക്ഡൗണ്‍ നിലനിൽക്കെയാണ് ഇന്ന് രാവിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാംലല്ല വിഗ്രഹം മാറ്റുന്ന ചടങ്ങ് അയോദ്ധ്യയിൽ നടന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിരവധി സന്യാസിമാര്‍ ചടങ്ങിൽ പങ്കെടുത്തു. കര്‍ഫ്യു ലംഘിച്ചായിരുന്നു അയോദ്ധ്യയിലെ ചടങ്ങ്.

Read more at: 12 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗി; അയോധ്യയില്‍ പൂജക്ക് നേതൃത്വം നല്‍കി

തമിഴ്നാട്ടിൽ സമൂഹ വ്യാപനത്തിലൂടെ രോഗം പകർന്നുവെന്ന് സംശയിക്കപ്പെടുന്ന മധുര സ്വദേശി മരിച്ചത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ 150 പുതിയ ഐസൊലേഷൻ വാർഡുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. 

ഹൃദ്രോ​ഗവും പ്രമേഹവും ഉണ്ടായിരുന്ന 54 കാരന് കൊവിഡ് പകർന്നതോടെ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നുവെന്നാണ് ഡോക്ട‍മാർ പറയുന്നത്. മധുര രാജാജി ആശുപത്രിയിൽ പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. ഇയാൾ ഇക്കാലയളവിൽ വിദേശ സന്ദർശനം നടത്തിയതായോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതായോ  സ്ഥരീകരണമില്ല. ടീ ഷോപ്പ് ഉടമയായ ഇയാൾ ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. മാർച്ച് 9ന് അയൽപക്കത്തെ വീട്ടിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ചടങ്ങിനെത്തിയ അറുപത് പേരെയും നിരീക്ഷണത്തിലാക്കി.

മരണപ്പെട്ട മധുര സ്വദേശിയെ കൂടാതെ ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ യുപി സ്വദേശിക്കും, സെയ്ദാപേട്ട് സ്വദേശിയായ സ്ത്രീക്കും എങ്ങനെ കൊവിഡ് പകർന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല. സമൂഹവ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ  ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios