സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖാണ് കുത്തേറ്റ് മരിച്ചത്

കാസര്‍ഗോഡ്: സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖാണ് കുത്തേറ്റ് മരിച്ചത്. മൂന്നംഗ കൊലയാളി സംഘം എത്തിയത് മോട്ടോര്‍ബൈക്കില്‍. നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം.