എം വി ഗോവിന്ദനും പിണറായി വിജയനും സ്ഥാനത്തു നിന്നും മാറണമെന്േനും ജില്ലാ കമ്മിറ്റിയില്‍ ആവശ്യം

കല്‍പറ്റ: വയനാട് ജില്ലാ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം പിണറായി വിജയൻ പ്രതിപക്ഷ നേതാവായത് ജനങ്ങളെയും പാർട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണ് എം വി ഗോവിന്ദനും പിണറായി വിജയനും സ്ഥാനത്തു നിന്നും മാറണം ശ്യാമളയുടെ സ്ഥാനാർത്ഥിത്വം എന്തും ചെയ്യാം എന്ന വെല്ലുവിളിയോടെയുള്ള നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനും ജില്ലാ കമ്മിറ്റിയിൽ നേതാക്കളുടെ രൂക്ഷ വിമർശനം കിട്ടി ജില്ലാ സെക്രട്ടറി എസ്എഫ്ഐ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത് സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറിയെന്നും അംഗങ്ങള്‍ പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

സിദ്ദിഖിനെതിരെ ഉയർത്തിയ വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങൾ ഭൂരിപക്ഷം കൂട്ടി എന്നും വിമർശനം ഉയര്‍ന്നു ജില്ലാ സെക്രട്ടറിയേറ്റിലെ വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതിൽ ജില്ല നേതൃത്വം രോഷം പ്രകടിപ്പിച്ചു യോഗത്തിലെ വിവരങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയാമെന്നും നടപടിയെടുക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി

എല്ലാവരും വിമർശന വിധേയരാണെന്ന് എം വി ജയരാജൻ പറഞ്ഞു വിമർശനവും സ്വയം വിമർശനവും ആണ് പാർട്ടിയുടെ കരുത്ത് കമ്മ്യൂണിസത്തിൽ വിമർശനത്തിന് അതീതരായി ആരുമില്ല തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വവും വ്യക്തിപരമായ വിമർശനം ആയിട്ടല്ല പാർട്ടി അതിനെ കാണുന്നത്; പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കിൽ തിരുത്തും വിമർശനം തിരുത്തേണ്ടത് തിരുത്താനുള്ള അവസരമെന്നും എം വി ജയരാജൻ പറഞ്ഞു സിപിഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടയാണ് പ്രതികരണം