ചില കേസുകൾ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു പിഴ ചുമത്തിയത്

എറണാകുളം: പൊതു താൽപര്യ ഹർജി ക്കാരന് മുന്നറിയിപ്പുമായി ഹൈക്കോടതി.മാധ്യമപ്രവർത്തകൻ എം.ആർ.അജയനാണ് മുന്നറിയിപ്പ്.കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.ഹർജിക്കാരന് അവധിക്കാല ബഞ്ച് 40,000 രൂപ പിഴ ഇട്ടിരുന്നു.നടപടി പുനപരിശോധിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജിക്കാരൻ പിഴ അടക്കണമെന്നും കോടതി നിര്‍ദേശിച്ചു.ചില കേസുകൾ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു പിഴ ചുമത്തിയത്

ആവർത്തിച്ചാൽ ഇതിൽ നിൽക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി..സിഎംആർഎൽ കേസിൽ സിബിഐ അന്വേഷണം, സ്വർണ്ണപ്പാളി കേസ് അടക്കമുള്ള നാല് ഹർജികൾ ആണ് അവധിക്കാല ബെഞ്ചിൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ ആവശ്യപ്പെട്ടത്.റിവ്യൂ പെറ്റീഷൻ കോടതി തള്ളി.പിഴ ഒഴിവാക്കണം എന്നായിരുന്നു റിവ്യൂ പെറ്റീഷനിലെ ആവശ്യം