കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുന്നു 

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് UDF - ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല രംഗത്ത് തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം ബിജെപിയുടെ മാത്രമല്ല എൽഡിഎഫിൻ്റെയും വോട്ടും തനിക്ക് ലഭിച്ചു ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല 10 വർഷം കൊണ്ട് 8% വോട്ടിൻ്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത് 18000 വോട്ടിൻ്റെ വർധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു 

ആന ഉടസ്ഥ സംഘം സംസ്ഥാന അധ്യക്ഷൻ തെറ്റിദ്ധാരണ പരത്തുകയാണ് ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുന്നു കണക്കുകൾ പറഞ്ഞ് സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

പത്തനാപുരത്തെ പരാജയത്തിന് കാരണം യുഡിഎഫ് -ബിജെപി ഡീൽ ആണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ ഇന്നലെയാണ് ആരോപണം ഉന്നയിച്ചത്. 7,031 വോട്ട് മാത്രമാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 2016 ൽ 11,700 ഉം 2021 ൽ 12,398 ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ കുറവ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടാണ്. ബിജെപി ജയിച്ച പല വാർഡുകളിലും വോട്ട് രണ്ടക്കം കടന്നില്ല. പ്രചാരണ രംഗത്ത് പോലും എൻ.ഡി.എ സജീവമല്ലായിരുന്നുവെന്നും ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നും ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ അരോപിച്ചു. യുഡിഎഫിൻ്റെ ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ അട്ടിമറിച്ച് ഇത്തവണ വിജയിച്ചത്.