പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് 

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വില?ിരുത്തി മുതിർന്ന നേതാക്കളുടെ ചിത്രം വെച്ച് പ്രചാരണം നടത്തുന്നവർ എതിരാളികളുടെ കയ്യിലെ ആയുധമാവുകയാണ് അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യില്ല പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Add Asianetnews as a Preferred SourcegooglePreferred

അസാധരണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കണ്ണൂരിലെ സിപിഎം. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇന്നും നേതൃത്വത്തിനെതിരെ ഫ്ലക്സുകളുയർന്നു. എം വി ഗോവിന്ദനു പകരം എം സ്വരാജും കണ്ണൂരിൽ പി ജയരാജനും പാർട്ടിയെ നയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ പിണറായി വിജയനെതിരെയും ഫ്ലക്സുയർന്നിരുന്നു. കുറുമാത്തൂരിലും പാപ്പിനിശേരിയിലും ഉയർന്ന ബോർഡുകളിൽ നേതൃത്വത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. എന്നാൽ തന്റെ പേരിലുളള പോസ്റ്റർ പ്രചാരണമവസാനിപ്പിക്കണമെന്നും വച്ച ഫ്ലകസുകൾ നീക്കം ചെയ്യണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്തെ അറിയിക്കണമെന്നും നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

 ഇതിനിടെ യുഡിഎഫ് പിന്തുണയിൽ എംഎൽഎയായ ടി കെ ഗോവിന്ദന് സ്വീകരണം നൽകിയതിൽ കോടിയേരിയുടെ കുടുംബം നിലപാടിലുറച്ചുനിന്നു. ടി കെ ഗോവിന്ദനോട് ആശയപരമായ എതിർപ്പ് മാത്രമെന്നും വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.