Asianet News MalayalamAsianet News Malayalam

കൊങ്കൺ പാതയിൽ ​ഗതാ​ഗതം പുനസ്ഥാപിച്ചില്ല; സമാന്തര പാത പരി​ഗണനയിലെന്ന് റെയിൽവേ

താത്കാലിക പാതയാണ് പരിഗണനയിലെന്നും കനത്ത മഴ കാരണം ജോലി ആരംഭിക്കാനായിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

konkan railway route
Author
Kasaragod, First Published Aug 28, 2019, 11:42 AM IST

കാസർകോട്: കൊങ്കൺ റൂട്ടിൽ മണ്ണിടിഞ്ഞ മംഗളുരു കുലശേഖരയിൽ സമാന്തര പാത പരിഗണനയിലെന്ന് റെയിൽവേ. താത്കാലിക പാതയാണ് പരിഗണനയിലെന്നും കനത്ത മഴ കാരണം ജോലി ആരംഭിക്കാനായിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം - ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22655), തിരുവനന്തപുരം -ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22633), എറണാകുളം ഓഖ എക്സ്പ്രസ് (16338), എറണാകുളം മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224), തിരുനെൽവേലി ദാദർ എക്സ്പ്രസ് (22630), പുനെ എറണാകുളം എക്സ്പ്രസ്(22150) എന്നീ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

Read Also:കൊങ്കണ്‍ പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും തുടരും; ചില ട്രെയിനുകള്‍ റദ്ദാക്കി

Follow Us:
Download App:
  • android
  • ios