സിപിഎമ്മുകാരാണ് മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചതെന്ന്   രാജ്‌മോഹൻ ഉണ്ണിത്താൻ

തന്നെപ്പോലുള്ളവരെ പാർലമെൻറ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഒരു നേതാവും തയ്യാറാക്കാൻ പാടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം..തിൽനിന്ന് വ്യതിചലിക്കാൻ പാടില്ല .തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുന്നുണ്ട്.സൈബർ ആക്രമണത്തെ കുറിച്ച് താൻ ബോധവാനാണ്.സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്.സകല വിചാരണയും താൻ നേരിട്ടു.താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം.ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല.അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല.താൻ ആൾക്കൂട്ട വിചാരണ നേരിട്ടു.എല്ലാം സധൈര്യം നേരിട്ടു.അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു