ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രാലയങ്ങളോട് അഭ്യർത്ഥിക്കുന്നതായും ശശി തരൂർ
തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ.ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു..ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്.ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശന അനുമതി നിഷേധിക്കാൻ കാരണമെന്നും ശശി തരൂർ.പറഞ്ഞു.ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രാലയങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


