നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് ആവർത്തിച്ച് സ്പീക്കർ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ ആവർത്തിച്ചു. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞാൽ അത് എങനെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. സഭ മറ്റ് നടപടികളിലേക്ക് കടന്നു നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധ ബാനർ ഉയര്‍ത്തി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു‍

Add Asianetnews as a Preferred SourcegooglePreferred

സ്പീക്കറുടെ പരാമർശത്തിനെതിരെ പ്രതിഷേധം; സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം