അലയിന്‍ ഡാനിയെല ഫെര്‍ഗുസണ്‍ എന്ന 23കാരിയായ ഗണിതശാസ്ത്ര അധ്യാപികയാണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. 

അധ്യാപിക സ്‌നാപ് ചാറ്റ് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വിദ്യാര്‍ത്ഥിക്കൊപ്പം മദ്യപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.  രണ്ടു മാസത്തോളം ഇരുവരും തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ചില സുഹൃത്തുക്കളോട് വിദ്യാര്‍ത്ഥി ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.