ഡിഎം വയനാട്, പാലക്കാട് പികെ ദാസ്, തൊടുപുഴ അൽ അസർ, വർക്കല എസ് ആർ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ‌തുള്ള ഹർജികളിലാണ് വിധി.

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ പ്രവേശനം അംഗീകരിക്കണോ വേണ്ടയോ എന്നതിലാകും കോടതി തീരുമാനം.

ഡിഎം വയനാട്, പാലക്കാട് പികെ ദാസ്, തൊടുപുഴ അൽ അസർ, വർക്കല എസ് ആർ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ‌തുള്ള ഹർജികളിലാണ് വിധി.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഈ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, തൊടുപുഴ അൽ അസര്‍, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.