സമൂഹത്തിന്റെ കളിയാക്കലുകള്‍കൊണ്ട് എത്രയെത്ര ജീവതങ്ങളാണ് ഇല്ലാതായി പോയിരിക്കുന്നതെന്ന് ചോദിച്ച അവര്‍ ക്വാഡന്‍ ഡിസ്നി ലാന്‍ഡിലേക്ക് പോയതുകൊണ്ട് അവനെപോലുള്ളവര്‍ നേരിടുന്ന കളിയാക്കലുകള്‍ക്കും പരിഹാസത്തിനും പരിഹാരമാകില്ലെന്നും വ്യക്തമാക്കി.

മെല്‍ബണ്‍: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡൻ ബെയിൽസിനെയും അമ്മയെയും ഡിസ്നി ലാന്‍ഡിലേക്ക് അയക്കാനായി ഹോളിവുഡ് താരം ബ്രാഡ് വില്യംസിന്റെ മുന്‍കൈയില്‍ സ്വരൂപിച്ച പണം കാരുണ്യ പ്രവര്‍ത്തനത്തിന്. ക്വാഡനെയും അമ്മയെയും ഡിസ്നിലാന്‍ഡിലേക്ക് അയക്കാനായി ആരംഭിച്ച ഫണ്ട് ശേഖരണത്തിനറെ ഭാഗമായി 4.75 ലക്ഷം ഡോളറാണ് സ്വരൂപിച്ചത്.

Also Read: ഇന്നലെ നൊമ്പരം; ഇന്ന് സൂപ്പര്‍താരങ്ങളെ മുന്നില്‍ നിന്നും നയിച്ച് ഹീറോയായി ക്വാഡന്‍

എന്നാല്‍ ഈ പണം കൊണ്ട് ഡിസ്‌ലാന്‍ഡിലേക്ക് പോകാനല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്വാഡന്റെ അമ്മായി പറഞ്ഞു. ഡിസ്നി ലാന്‍ഡിലേക്ക് പോയതുകൊണ്ടോ പണം കിട്ടിയതുകൊണ്ടോ ക്വാഡന്റെ അവസ്ഥയില്‍ മാറ്റം വരില്ലെന്നും ദൈനംദിന ജീവിതത്തില്‍ അവന്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഇതുകൊണ്ടൊന്നും ആവില്ലെന്നും അമ്മായി പറഞ്ഞു.

Also Read: 'മോനെ... ചക്കരേ, പൊരുതണ്ടേടാ...'; ക്വാഡന് പിന്തുണയുമായി ബിബിന്‍ ജോര്‍ജ്

സമൂഹത്തിന്റെ കളിയാക്കലുകള്‍കൊണ്ട് എത്രയെത്ര ജീവതങ്ങളാണ് ഇല്ലാതായി പോയിരിക്കുന്നതെന്ന് ചോദിച്ച അവര്‍ ക്വാഡന്‍ ഡിസ്നി ലാന്‍ഡിലേക്ക് പോയതുകൊണ്ട് അവനെപോലുള്ളവര്‍ നേരിടുന്ന കളിയാക്കലുകള്‍ക്കും പരിഹാസത്തിനും പരിഹാരമാകില്ലെന്നും വ്യക്തമാക്കി.

Also Read: 'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുന്നത് അമ്മയുടെ കരച്ചിലാകും': വീഡിയോയുമായി ​ഗിന്നസ് പക്രു

പൊക്കക്കുറവിന്റെ പേരില്‍ സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡൻ എന്ന ഒമ്പതു വയസുകാരൻ തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ അടക്കം രംഗത്തെത്തിയത്. പൊക്കക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസായിരുന്നു അവനെയും അമ്മയെയും ഡിസ്നി ലാന്‍ഡിലേക്ക് അയാക്കാനായി ഫണ്ട് ശേഖരിക്കാന്‍ മുന്നില്‍ നിന്നത്.

Also Read:ഉയരക്കുറവിന്റെ പേരില്‍ കളിയാക്കപ്പെട്ട ബാലന്‍; എന്താണ് 'ഡ്വാര്‍ഫിസം'.

ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ ആണ് അമ്മയായ യരക്ക ബെയില്‍സ് പുറത്തുവിട്ടത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ക്വാഡന്‍ വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്.