Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഗ്രീസിലെ ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കി

ഗ്രീസിലൂടെയുള്ള പ്രയാണം റദ്ദാക്കിയെങ്കിലും മുന്‍ നിശ്ചയപ്രകാരം ഈ മാസം 19ന് തന്നെയായിരിക്കും ദീപശിഖ ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക്  കൈമാറുക. ഈ ചടങ്ങിലേക്കും കാണികളെ പ്രവേശിപ്പിക്കില്ല

COVID 19: Greek organisers halt Olympic torch relay
Author
Athens, First Published Mar 13, 2020, 8:14 PM IST

ആതന്‍സ്: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കിയതായി ഒളിംപിക് കമ്മിറ്റി. ഇന്നലെ പ്രാചീന ഒളിംപിക്സിന് വേദിയായ ഒളിംപിയില്‍ ഒളിംപിക് ദീപം തെളിയിച്ചശേഷം എട്ട് ദിവസം ഗ്രീസിലെ നഗരങ്ങളിലൂടെ ദീപശിഖ പ്രയാണം നടത്തിയശേഷം ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക് കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ആശങ്കകള്‍ക്കിടയിലും ഒളിംപിക് ദീപശിഖാ പ്രയാണം വീക്ഷിക്കാനായി വന്‍തോതില്‍ ആളുകള്‍ എത്തിയതോടെയാണ് ഗ്രീസിലൂടെയുള്ള ദിപശിഖാ പ്രയാണം ഒളിംപിക് കമ്മിറ്റി റദ്ദാക്കിയത്.

COVID 19: Greek organisers halt Olympic torch relayഗ്രീസിലൂടെയുള്ള പ്രയാണം റദ്ദാക്കിയെങ്കിലും മുന്‍ നിശ്ചയപ്രകാരം ഈ മാസം 19ന് തന്നെയായിരിക്കും ദീപശിഖ ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക്  കൈമാറുക. ഈ ചടങ്ങിലേക്കും കാണികളെ പ്രവേശിപ്പിക്കില്ല. ദീപശിഖാ പ്രയാണം വീക്ഷിക്കാനായി തടിച്ചുകൂടരുതെന്ന് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും ഇതെല്ലാം അവഗണിച്ച് ആളുകളെത്തിയതാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. ഹോളിവുഡ് നടന്‍ ജെറാര്‍ഡ് ബട്‌ലറും ദിപശിഖാ പ്രയാണം വീക്ഷിക്കാനെത്തിയതോടെ നടനെ കാണാനും ആളുകള്‍ തടിച്ചുകൂടി. ഗ്രീസില്‍ ഇതുവരെ 117 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

 Also Read: കായികലോകത്തിന് ആശ്വാസവാര്‍ത്ത; ഗ്രീസില്‍ ഒളിംപിക് ദീപം തെളിഞ്ഞു

ഈ മാസം 19ന് 1896ലെ ആദ്യ ഒളിംപിക്സിന് വേദിയായ ആതന്‍സിലെ പനാത്തേനിയന്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദീപശിഖ ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക് കൈമാറുക. കൊവി‍ഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്‍റെയും പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചാണ് ഇന്നലെ ഒളിംപിക് ദിപം തെളിയിക്കുന്ന ചടങ്ങുകള്‍ നടത്തിയത്.

ഗ്രീക്ക് നടി  സാന്റി ജോര്‍ജിയോ മഹാപുരുോഹിതയായി എത്തി സൂര്യപ്രകാശത്തിൽ നിന്ന് ഒളിംപിക് ദീപം തെളിച്ചു. 2016ലെ ഗെയിംസില്‍ ഗ്രീക്ക് ഷൂട്ടിംഗ് ചാംപ്യന്‍ ആയ അന്നാ കോരക്കാകി ആണ് ആദ്യം ദീപശിഖയേന്തിയത്. അന്നയിൽ നിന്ന് 2004ലെ ഗെിംസില്‍ സ്വര്‍ണം നേടിയ ജാപ്പനീസ് മാരത്തോൺ താരം മിസുകി നോഗൗച്ചി ദീപശിഖ സ്വീകരിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക് കൈമാറുന്ന ദീപശിഖ ജപ്പാനിലെ 121 ദിവസത്തെ പ്രയാണത്തിനുശേഷം ജൂലൈ 24ന്റെ ഒളിംപിക് ഉദ്ഘാടന ചടങ്ങില്‍ ദീപം തെളിയിക്കാനായി കൊണ്ടുവരും. ആരാണ് ഒളിംപിക് ദീപം തെളിയിക്കുക എന്നത് അവസാന മിനിറ്റ് വരെ സസ്പെന്‍സ് ആയിരിക്കും. സുനാമി താണ്ഡവമാടിയ ഫുക്കുഷിമയില്‍ നിന്നാണ് ജപ്പാനിലെ ദീപശിഖ പ്രയാണം തുടങ്ങുക

Follow Us:
Download App:
  • android
  • ios