മൂന്ന് തവണ സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള താരമാണ് രാകേഷ്.
തിരുവവന്തപുരം: വാകോ ഇന്ത്യ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം നേടിയ മലയാളി താരം ആര്‍ രാകേഷ്. റായ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യൻഷിപ്പില്‍ 86 കിലോ ഗ്രാം ലോ കിക്ക് വിഭാഗത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ രാകേഷ് ജേതാവായത്. ഫൈനലില്‍ ഉത്തര്‍പ്രദേശിന്‍റെ ഗുപ്ത ആരവിനെ 3-0ന് വീഴ്ത്തിയാണ് രാകേഷ് സ്വര്‍ണം നേടിയത്.
Add Asianetnews as a Preferred Source

മൂന്ന് തവണ സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള താരമാണ് രാകേഷ്. എട്ട് വര്‍ഷമായി മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലകന്‍ കൂടിയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാകേഷ്.


