ദില്ലി: ഇത്തവണത്തെ ദേശീയ കായിക പുരസ്കാര നിർണയ സമിതിയിൽ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും. ഖേൽരത്ന അടക്കമുള്ള പുരസ്കാരം നിർണയിക്കുന്നതിനുള്ള 12 അംഗ സമിതിയിൽ ഹോക്കി മുൻ ക്യാപ്റ്റൻ സർദാർ സിംഗും പാരാലിമ്പിക്സ് താരം ദീപാ മാലിക്കുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി മുകുന്ദം ശർമ്മയാണ് സമിതി അധ്യക്ഷൻ.

ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്കായി റെക്കോര്‍ഡ് അപേക്ഷകളാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. ഖേൽരത്നക്കായി 42 പേരും അര്‍ജുനക്കായി 215 പേരും ധ്യാന്‍ചന്ദിനായി 81 പേരും ദ്രോണാചാര്യക്കായി 137 പേരും അപേക്ഷിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് ദേശീയ കായിക ദിനത്തില്‍ രാഷ്‌ട്രപതിഭവനിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചടങ്ങ് നടക്കുമോ എന്ന് വ്യക്തമല്ല. 

അയാളെപ്പോലൊരു കളിക്കാരന്‍ ഏത് ക്യാപ്റ്റന്റെയും സ്വപ്നമെന്ന് സ്റ്റീവ് സ്മിത്ത്

ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ഐപിഎല്ലിന് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്