ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 24 വയസ് മാത്രമുള്ള ഇന്ത്യൻ വനിതാ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ചരിത്രമെഴുതിയത് പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവിനെ തോല്‍പിച്ച്. 

ലിവര്‍പൂള്‍: ബോക്‌സിങ്ങിൽ ഇന്ത്യയിൽ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്‌.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming