കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 നിയമലംഘങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍സ് ആന്റ് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കല്‍ എക്സാമിനേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മിശ്ആല്‍ അല്‍ സുവൈജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്.

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. വാഹന ഉടമകള്‍ യഥാസമയങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടയറുകള്‍, പുക എന്നിവയുടെ കാര്യത്തില്‍ യാഥാസമയം പരിശോധനകള്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരും. 

Read also: മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ

ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

മസ്‍കത്ത്: ഒമാനില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം. ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്
മസ്‌കറ്റ്: മസ്‌കറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു ഒമാന്‍ സ്വദേശിക്ക് പരിക്ക്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ തെക്കന്‍ മബേല മേഖലയിലാണ് സംഭവം ഉണ്ടായത്.

സംഭവത്തില്‍ ഒമാനി പൗരന് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടത്തിലകപ്പെട്ട സ്വദേശിക്ക് അടിയന്തര വൈദ്യ സഹായം നല്‍കുകയുണ്ടായിയെന്നും സിവില്‍ ഡിഫന്‍സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

റോഡ് സുരക്ഷ ഉറപ്പാക്കി; സിവില്‍ ഡിഫന്‍സ് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു

إلحاقاً إلى حريق بناية في منطقة المعبيلة الجنوبية بولاية #السيب ، تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة #مسقط من إخماده وإخلاء المبنى ،ونتج عنه إصابة واحدة لمواطن ، تلقى العناية الطبية الطارئة في الموقع وهو بصحة جيدة. #هيئة_الدفاع_المدني_والإسعافpic.twitter.com/UKCDUhJo4L

— الدفاع المدني والإسعاف - عُمان (@CDAA_OMAN) July 30, 2022

ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു
​​​​​​​മസ്‍കത്ത്: ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ദോഫാറിലായിരുന്നു സംഭവം. രാജ്യത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ഉടമസ്ഥതതയിലുള്ള മെഷീനുകള്‍ക്കാണ് ഇയാള്‍ തീവെച്ചത്.

സലാല വിലായത്തില്‍ നിരവധി എടിഎം മെഷീനുകള്‍ക്ക് തീവെച്ച ഒരു യുവാവിനെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളോ പ്രതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ ഒമാനില്‍ അറസ്റ്റില്‍

ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.

ഡാമില്‍ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അല്‍ ദാഹിറാ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. യുവാവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.