ഉപേക്ഷിക്കപ്പെട്ട ആറ് ബാഗുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കണ്ടെത്തി. കുവൈത്ത് സമുദ്ര പരിധിയില്‍ നിന്ന് 200 കിലോഗ്രാം ഹാഷിഷ് ആണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തീരസംരക്ഷണ സേനയുടെ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട ആറ് ബാഗുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കോസ്റ്റ്ഗാന്‍ഡിന്‍റെ പതിവ് പട്രോളിങിനിടെ തെക്കന്‍ കുവൈത്തിലെ വെള്ളത്തില്‍ ഒരു വസ്തു പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ ബാഗുകള്‍ തുറന്നു നോക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താന്‍ തീരസുരക്ഷാ അധികൃതര്‍.
സൗദിയില്‍ 18 കിലോയിലധികം ലഹരിമരുന്ന് പിടികൂടി
റിയാദ്: സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ലഹരിമരുന്ന് കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. 18 കിലോയിലധികം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
അല്‍ ബതാ തുറമുഖങ്ങളിലൂടെയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് എത്തിയ ചരക്കുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച് 6.9 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
യുഎഇയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും
അല്‍ ബതാ അതിര്‍ത്തി കടന്നെത്തിയ 1.7 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടികൂടിയത്. യാത്രക്കാരന്റെ ശരീരത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. സെറാമിക്‌സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈനും അധികൃതര്‍ പിടിച്ചെടുത്തു.
