തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. 

മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു.

തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ് - മുത്തു. മാതാവ് - ദേവി. സഹോദരി - ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

Read also: പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വടക്കന്‍ മുത്തൂര്‍ സ്വദേശിയും കാളാട് താമസിക്കുന്നയാളുമായ കൈദനികടവത്ത് ഹനീഫ ഹാജി (65) ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്. ദീര്‍ഘകാലമായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വാപ്പുട്ടി, മാതാവ് പരേതയായ ബീവാത്തു, ഭാര്യ സഫിയ.

Read More -  വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കുവൈത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു

മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കുടുംബത്തോടൊപ്പം നാട്ടിൽ പോയി അവധിയാഘോഷിച്ച് ഒരാഴ്ച മുമ്പ് തിരിച്ചെത്തിയ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ ഞായറാഴ്ച്ച വൈകുന്നേരം മരിച്ചത്. 

കാൽനൂറ്റാണ്ടായി പ്രവാസിയായ പ്രവാസിയായ മുസ്തഫ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. വിസിറ്റ് വിസയിലെത്തിയ കുടുംബത്തോടൊപ്പമാണ് നാട്ടിൽ പോയത്. അതിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം റൂമിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.