മലപ്പുറം പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മക്ക കെ.എം.സി.സി അസീസിയ ജൂനൂബിയ ഏരിയാകമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍കുട്ടി, ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.