റോഡിൽ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാർ പിടിയിൽ. 'സ്മാർട്ട് റോഡ് സെക്യൂരിറ്റി' ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അബുദാബി: റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്ത ഡ്രൈവർമാരെ അബുദാബി പൊലീസ് പിടികൂടി. അൽ ഐൻ മേഖലയിൽ വെച്ചാണ് സുരക്ഷാ പട്രോളിംഗ് സംഘം ഇവരെ പിടികൂടിയത്. 'സ്മാർട്ട് റോഡ് സെക്യൂരിറ്റി' ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

പിടികൂടിയ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റോഡിലെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനം മാത്രമല്ല, പൊതുജന സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുമാണ്. മക്കളുടെ വാഹന ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. റോഡിലെ അപകടകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.