കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് ദിവസവുമാണ് സര്‍വീസ്.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് ദിവസവുമാണ് സര്‍വീസ്. ഈ സര്‍വീസുകളിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
കോഴിക്കോട് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം11.55ന് കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെട്ട് രാത്രി 8.25ന് കരിപ്പൂരിൽ എത്തും. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.40ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ രാത്രി 8.20ന് എത്തും. തിരിച്ച് 9.20ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.50ന് കണ്ണൂരിൽ ഇറങ്ങും. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ മധ്യവേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്ക് വലിയ ആശ്വാസമാകും.


