മലപ്പുറം വളാഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്
ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അവധിക്ക് ഈ മാസം 29ന് നാട്ടിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.
പിതാവ്: ഖാദർ, മാതാവ്: ബിയ്യാത്തുമ്മ. നഫീസയാണ് ഭാര്യ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.


