മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദ് ആണ് മരിച്ചത്.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദ് (കുഞ്ഞാപ്പു-42) ആണ് മരിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പ് പുതിയ വിസയിൽ റിയാദിലെത്തിയതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്‌റ്റോറൻ്റിന് പിന്‍വശത്തെ താമസസ്ഥലത്തായിരുന്നു മരണം. ദീര്‍ഘകാലം സൗദിയിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു.
പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മക്കൾ: റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവർ രംഗത്തുണ്ട്.


