മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ആണ് മരിച്ചത്

കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. 

കുവൈത്തിലെ കെ.ഒ.സിയിൽ ജോലി ചെയ്തുവരികയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ മുഹമ്മദ് അൻവർ കാളികാവിന്റെ മൂത്ത മകനാണ് റാഷിദ്. മാതാവ്: റസീന പിപി, ജൽവ അബ്ദുൽ ജലീൽ ആണ് ഭാര്യ. മകൻ: ഹൈസിൻ ആദം. ഹന, ഹനൂന എൻ്നിവർ സഹോദരങ്ങളാണ്.