സ്വതന്ത്ര പലസ്തീൻ അംഗീകരിക്കണമെന്ന് സൗദി; ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി അറബ്-ഇസ്ലാമിക് ഉച്ചകോടി
കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്
സൗദി ആവശ്യപ്പെട്ടു.

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു.
കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്
സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീൻ എന്നത് അംഗീകരിക്കു മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന നിലപാട് സൗദി ശക്തമാക്കി. അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ യോഗങ്ങൾ പ്രത്യേകം ചേരുന്നത് ഒഴിവാക്കിയാണ് അടിയന്തര പ്രാധാന്യമുള്ള അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ ഉച്ചകോടി സൗദി വിളിച്ചു ചേർത്തത്. സൗദിയുമായി നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റയീസി സൗദിയിലെത്തിയതും ശ്രദ്ധേയമായി.
Read Also - അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം
ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം, ഓൺലൈനായി ലഭിക്കും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്.
ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ്സ് വിസ നേടാനാകും. ഒരു വർഷ കാലാവധിയുള്ള വിസയിൽ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിെൻറ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽ നിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയിൽ വഴി വിസ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...