സിത്താര കൃഷ്ണകുമാറും ഇഷാൻ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
മെൽബൺ: ഓർമകൾ വിരുന്നൊരുക്കുന്ന യൗവ്വനകാലത്തിന്റെ മധുരവുമായി പ്രേക്ഷക ഹൃദയം കവർന്ന് രേണുക വിജയകുമാരൻ്റെ പുതിയ ഗാനം `മധുരനൊമ്പരം'. ഗാനം പുറത്തിറങ്ങി ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പയ്യന്നൂർ കോളേജിന്റെ പഴയ കാല ഓർമ്മകൾ പറയുന്ന ഈ ഗാനം സിത്താര കൃഷ്ണകുമാറും ഇഷാൻ ദേവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
സാഹിത്യകാരിയും ഓസ്ട്രേലിയയിൽ മെൽബൺ നിവാസിയുമാണ് രേണുക വിജയകുമാരൻ. ഇവരുടെ പുതിയ പ്രണയ ഗാനമായ മധുരനൊമ്പരം ഇക്കഴിഞ്ഞ വേൾഡ് ഡിസൈൻ ഡേ, വേൾഡ് പിൻ ഹോൾ ഫോട്ടോഗ്രാഫി ഡേ എന്നിവ ആചരിച്ച ദിനത്തിലാണ് പുറത്തിറക്കിയത്. 48 മണിക്കൂറിനകം ഒരു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി മുന്നേറിയ ഈ സംഗീത വീഡിയോയുടെ നിർമാണവും രചന, ആശയം, ഡിസൈൻ എന്നിവ ചെയ്തിരിക്കുന്നതും രേണുകയാണ്. സംഗീത മാധുര്യവും ദൃശ്യഭംഗിയുമെല്ലാം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാനം രേണുകാ വിജയകുമാരന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്.


