പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ്​ റേജിസിലാണ്​ താരം പുതിയ വീട്​ വാങ്ങിയത്​.

ദോഹ: ഖത്തറിൽ പുതിയ വീട്​ സ്വന്തമാക്കി ബോളിവുഡ്​ നടനും നിർമ്മാതാവുമായ സെയ്ഫ്​ അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ്​ റേജിസിലാണ്​ താരം പുതിയ വീട്​ വാങ്ങിയത്​. മുംബൈയിലെ വസതിയിൽ വെച്ച്​ കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക്‌ ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട്​ സ്വന്തമാക്കിയത്​. ഖത്തറിലെ പ്രമുഖ ബിസിനസ്​, റിയൽ എസ്​റ്റേറ്റ്​ ​ഗ്രൂപ്പായ അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ബോളിവുഡ്​ താരത്തിൻെറ പുതിയ വീട്​ സംബന്ധിച്ച്​ പ്രഖ്യാപനമുണ്ടായത്​. 

തൻ്റെ രണ്ടാം വീടാണിതെന്നും സുരക്ഷയോടൊപ്പം ഇന്ത്യയുമായുള്ള അടുപ്പവും പരിഗണിച്ചാണ്​ കുടുംബത്തിനായൊരു വീട്​ അറബ്​ രാജ്യത്ത്​ സ്വന്തമാക്കാൻ തീരുമാനിച്ചതെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. ലോകത്തിന്റെ പല ഭാഗങ്ങളും താൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഖത്തർ സവിശേഷമായൊരു രാജ്യമാണെന്നും സമാധാനം, സുരക്ഷ, ആധുനിക ജീവിതശൈലി തുടങ്ങിയവ ഖത്തറിന്റെ മുഖമുദ്രയാണെന്നും താരം പ്രശംസിച്ചു. 

read more: കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം