പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം; കുവൈത്തിൽ തൊഴിലാളികൾക്ക് പരിക്ക്
തൊഴിലാളികളുടെ പരിക്ക് സാരമുള്ളതല്ല. കെട്ടിടം പൊളിക്കുന്നതിനിടെയാണ് സംഭവം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊളിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ അൽ-ഷാബ് അൽ ബഹ്‌രി പ്രദേശത്താണ് പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടമുണ്ടായത്. തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കേറ്റതായി കുവൈത്ത് ഫയര്‍ ഫോഴ്സ് അറിയിച്ചു.
സാൽമിയ, ഹവല്ലി, സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍ററുകളില്‍ നിന്നുള്ള അഗ്നിശമന സേന ടീമുകൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്തുവെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടാകാത്തതിനാൽ സ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം