തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം.
തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
Read also: പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം; യുഎഇയില്‍ മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് ശൈത്യ കാലങ്ങളില്‍ കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തെരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് അറിയിപ്പില്‍ പറയുന്നു.
ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് എത്തുമ്പോഴാണ് കടല്‍ പാമ്പുകളെ സാധാരണ നിലയില്‍ കാണപ്പെടുന്നത്. അബുദാബിയില്‍ കോര്‍ണിഷ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഈ ആഴ്ചയിലെ ശരാശരി താപനില 21 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. ബീച്ചുകളില്‍ പോകുന്നവര്‍ കടല്‍ പാമ്പുകളെ കണ്ടാല്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും അധികൃതര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
Read also: 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി; നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍
