സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. 

Scroll to load tweet…

ഒമാനില്‍ കാരവാനില്‍ തീപിടിത്തം

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി

മസ്‍കത്ത്: ഒമാന്റെ സമുദ്ര അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു. സഹം കോസ്റ്റ് ഗാർഡ് പോലീസാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 21 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂർത്തികരിച്ചു വരുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബസ് യാത്രക്കിടെ പ്രവാസി മലയാളി മരിച്ചു

പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉപയോഗത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ ലംഘിച്ച് പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചതിനാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും താമസസ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും കെട്ടിട ഉടമയ്‌ക്കെതിരെ നടപടിയെടുത്തു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം, മുറികള്‍ വൃത്തിയായി സൂക്ഷിക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.