ഗോബ്രയില്‍ നിന്ന് മസ്‌കറ്റിലേക്ക് വരാനായി മുവാസലാത്ത് ബസില്‍ കയറിയതാണ്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ ബസ് യാത്രക്കിടെ മലയാളി മരിച്ചു. കണ്ണൂര്‍ ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശിയായ കൊല്ലന്‍ചാലില്‍ മഹ്മൂദ് (57) ആണ് മരിച്ചത്. ഗോബ്രയില്‍ നിന്ന് മസ്‌കറ്റിലേക്ക് വരാനായി മുവാസലാത്ത് ബസില്‍ കയറിയതാണ്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മിസ്ഫയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പിതാവ്: അബ്ദുല്‍ ഖാദര്‍, മാതാവ്: മറിയുമ്മ, ഭാര്യ: ഹസീന. മക്കള്‍: മുബീന, ഫാതിമത്ത് നഹല, ഹിബ ഫാത്തിമ. 

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: ഒമാനില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റിലെ താമസസ്ഥലത്താണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ഒമാനില്‍ കാരവാനില്‍ തീപിടിത്തം

 ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ (49) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.

രണ്ടു മാസം മുന്‍പാണ് ബാലാജി പുതിയ വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെ സുവൈദിയില്‍ എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുബ്രഹ്മണ്യന്‍ - ബ്രഹ്മശക്തി ദമ്പതികളുടെ മകനാണ്. ഭാര്യ സുഭ, രണ്ട് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഓഫീസര്‍ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു.

കേളി പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ പൂര്‍ണ്ണമായും ബാലാജിയുടെ സ്‌പോണ്‍സറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.