സ്വന്തം മകന്‍ ഫവാസിനെ പ്രതി കുത്തിക്കൊല്ലുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതിനാണ് യുവാവ് അറസ്റ്റിലായത്. വിചാരണയ്‍ക്കൊടുവില്‍ നിഷ്‍ഠൂരമായ കൊലപാതകത്തിന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഹമദ് ബിന്‍ മുഹ്‍സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഉതൈബിയെയാണ് കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
സ്വന്തം മകന്‍ ഫവാസിനെ പ്രതി കുത്തിക്കൊല്ലുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതിനാണ് യുവാവ് അറസ്റ്റിലായത്. വിചാരണയ്‍ക്കൊടുവില്‍ നിഷ്‍ഠൂരമായ കൊലപാതകത്തിന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ ഉള്‍പ്പെടെ വധശിക്ഷ ശരിവെയ്‍ക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ പല ഘട്ടങ്ങളിലായി പൂര്‍ത്തിയാവുകയും ചെയ്‍തു. തുടര്‍ന്ന് മക്ക പ്രവിശ്യയില്‍പെട്ട തായിഫില്‍ വെച്ച് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മസ്‍കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍. പിതാവ് - അഹമ്മദ്. മാതാവ് - ഖദീജ. ഭാര്യ - സഫീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: കുടുംബത്തോടൊപ്പം സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
