മദ്യം നിര്‍മ്മിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തിയ പ്രവാസി പിടിയില്‍. ര​ഹ​സ്യ​ വി​വ​രം ലഭിച്ചതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മ​ദ്യം, മദ്യ നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ എന്നിവ പിടിച്ചെടുത്തു. പ്രതിയെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത മ​ദ്യവും മറ്റ് തെളിവുകളും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Read Also -  യാതൊരു വൃത്തിയുമില്ല, ഭക്ഷണം തറയിൽ; പരിശോധനയിൽ പിടികൂടിയത് 2.7 ടൺ ഭക്ഷ്യവസ്തുക്കൾ, കട പൂട്ടി ജിദ്ദ അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം