ഇവര്‍ക്ക്  3,000 ഒമാനി റിയാലാണ് പിഴ ചുമത്തിയത്.

മസ്കറ്റ്: ഒമാനില്‍ അനധികൃതമായി പുകയില വില്‍പ്പന നടത്തിയ രണ്ട് പ്രവാസികള്‍ക്ക് പിഴ ചുമത്തി.
റുസ്താഖ് വിലായത്തിലാണ് സംഭവം. ച്യൂയിങ് പുകയില വില്‍പ്പന നടത്തിയതിനാണ് ഇവര്‍ക്ക് 3,000 ഒമാനി റിയാല്‍ പിഴ ചുമത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനേഴ് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ബോട്ടുകളിലായാണ് ഇവര്‍ നോര്‍ത്ത് അല്‍ ബത്തിന തീരത്തെത്തിയത്. തുടര്‍ന്ന് തീരദേശ സേന ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ച നാല് ഏഷ്യക്കാര്‍ ഒമാനില്‍ പിടിയില്‍

ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ വ്യോമസേനയുടെ തെരച്ചിലില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു സ്വദേശിയെ കാണാതായത്.

ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. കണ്ടെത്തിയ ഉടന്‍ തന്നെ ഇയാളെ ഇബ്റി ഹോസ്‍പിറ്റലിലേക്ക് മാറ്റി. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഉടമ പുറത്തിറങ്ങിയ നേരത്ത് കാറുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

ചൂതാട്ടം നടത്തിയ 25 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

മസ്‌കറ്റ് : ചൂതാട്ടം നടത്തിയ ഇരുപത്തിയഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ഒമാനിലെ അല്‍ ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡും മഹ്ദ സ്പെഷ്യല്‍ ടാസ്‌ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ഉണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഏഷ്യന്‍ പൗരത്വമുള്ള 25 പ്രവാസികളാണ് ഫ്‌ലാഗ്രാന്റ് ഡെലിക്റ്റോയില്‍ അറസ്റ്റിലായത്. കസ്റ്റഡിയില്‍ കഴിയുന്ന 25 പേര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.