Asianet News MalayalamAsianet News Malayalam

ഇനി സ്റ്റുഡന്റ് വീസ റിജക്റ്റ് ആകില്ല! 'ഫെയർ ഫ്യൂച്ചർ' സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ

വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകാൻ ഫെയർ ഫ്യൂച്ചർ, ഏഷ്യാനെറ്റ് ന്യൂസിന്റെ സഹകരണത്തോടെ ജി.സി.സി രാജ്യങ്ങളിൽ സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ നടത്തുകയാണ്. മേഖലയിലെ ഏറ്റവും വലിയ ഓവർസീസ് എജ്യുക്കേഷൻ സെമിനാറാണിത്.

fair future asianet news overseas education seminar gcc dubai abu dhabi doha
Author
First Published Apr 20, 2024, 2:10 PM IST

വിദേശത്ത് പഠിച്ച്, ആകർഷകമായ വേതനമുള്ള ജോലി നേടി അവിടെ സ്ഥിരതാമസം ഉറപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയാണ് ഇപ്പോൾ. അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ,ന്യൂസിലാൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, അയർലണ്ട് രാജ്യങ്ങളിൽ നിരവധി അവസരങ്ങളുണ്ട്. 

കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളിൽ മാത്രം 75 ലക്ഷം തൊഴിലവസരങ്ങൾ അടുത്ത അഞ്ച് വർഷങ്ങളിലുണ്ടാകും. കാനഡ മാത്രം പരിശോധിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടുത്തെ 70% പൗരന്മാരും റിട്ടയർമെന്റിലേക്ക് കടക്കും. 2024-ൽ ഒൻപത് ലക്ഷ്യം വിദ്യാർത്ഥികളെ കാനഡയിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഈ അവസരങ്ങളിൽ അധികവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യോജിച്ചതാണ് എന്നതാണ് ശുഭവാർത്ത. പക്ഷേ, ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ സ്വപ്നമായ സ്റ്റുഡന്റ് വീസയിൽ നേരിടുന്ന ഏറ്റവും വലിയ തടസ്സം വീസ റിജക്ഷനാണ്. വിദഗ്ധരല്ലാത്തവർ വീസ ഡോക്യുമെന്റേഷൻ ചെയ്യുന്നതാണ് ഇതിലെ പ്രശ്നം. ഇത് കോളേജ് അഡ്മിഷൻ നേടിയിട്ടും വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസം എന്ന ആഗ്രഹം സാധ്യമാക്കാൻ കഴിയാതെ വരുന്നു.

ഇവിടെയാണ് വീസ സക്സസ് റേറ്റ് 97% ഉള്ള ഫെയർ ഫ്യൂച്ചർ പ്രസക്തമാകുന്നത്. ഇരുപത് വർഷമായി ലോകത്തിലെ വിവിധ ഗവൺമെന്റ് യൂണിവേഴ്സിറ്റികളുടെ ഒഫീഷ്യൽ റെപ്രെസെന്ററ്റീവ് ആയ ഫെയർ ഫ്യൂച്ചർ ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് വിദേശപഠനത്തിനു മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളത്.

വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകാൻ ഫെയർ ഫ്യൂച്ചർ, ഏഷ്യാനെറ്റ് ന്യൂസിന്റെ സഹകരണത്തോടെ ജി.സി.സി രാജ്യങ്ങളിൽ സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ നടത്തുകയാണ്. മേഖലയിലെ ഏറ്റവും വലിയ ഓവർസീസ് എജ്യുക്കേഷൻ സെമിനാറാണിത്.

ഏപ്രിൽ 25 വ്യാഴം ഖത്തറിലെ ഹോട്ടൽ ഹയാത് റീജൻസി, ഏപ്രിൽ 26 വെള്ളി അബുദാബിയിലെ ഹോട്ടൽ ഹോളിഡേ ഇൻ, ഏപ്രിൽ 27 ശനി ദുബായ് ദെയ്റയിലെ ഹോട്ടൽ ക്രൗൺ പ്ലാസ എന്നിവിടങ്ങളിലാണ് സെമിനാർ. മൂന്നു ദിവസവും ഉച്ചയ്ക്ക് 2.30 മുതലാണ് സെമിനാർ.

സെമിനാറിൽ പങ്കെടുക്കുന്ന 300 പേർക്ക് സൗജന്യ IELTS പരിശീലനം

വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വീസ അപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വീസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വീസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വീസ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം.

സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 വിദ്യാർഥികൾക്ക് വിദഗ്ധരായ ഐ.ഇ.എൽ.ടി.എസ് ( IELTS ) അധ്യാപകരുടെ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് ഉണ്ടാകും.

വിദേശ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ് സെമിനാർ നയിക്കും. ലോകറാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗമാണ് ഡോ. രാജ്. 1990 -കളിൽ ഫുൾ സ്‌കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസം നേടിയ വ്യക്തിയുമാണ് അദ്ദേഹം.

ഫെയർ ഫ്യൂച്ചറിന്റെ വീസ സക്സസ് റേറ്റ് 97%

സ്റ്റുഡന്റ് വീസയിലൂടെ വിദേശത്തു പോയി അവിടെ സ്ഥിരതാമസം എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അതിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ഈ മേഖലയിൽ എത്ര മാത്രം പ്രാവീണ്യമുണ്ടെന്ന് നന്നായി മനസിലാക്കണം. അഡ്മിഷൻ കിട്ടുക എന്നതല്ല, എംബസിയിൽ നിന്നും വീസ കിട്ടുക എന്നതിനാണ് ഏറെ പ്രാധാന്യം എന്നറിയണം. ഇവിടെയാണ് ഈ മേഖലയിലെ ഏറ്റവും വിശ്വസ്തരും പരിചയസമ്പന്നരുമായ ഫെയർ ഫ്യൂച്ചർ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. 

കഴിഞ്ഞ നിരവധി വർഷങ്ങളായി 97 ശതമാനം വീസ സക്സസ് റെയ്റ്റാണ് ഫെയർ ഫ്യൂച്ചറിന് ഉള്ളത്. വാഗ്ദാനങ്ങളോ ഓഫറുകളോ അല്ല ശരിയായ മാർഗനിർദേശങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് മനസിലാക്കുക. ഏത് ഏജൻസി വഴി പോകുന്നതിന് മുൻപും ഒരു പ്രാവശ്യം ഫെയർ ഫ്യൂച്ചറിലും ബന്ധപ്പെട്ടതിനു ശേഷം തീരുമാനിക്കുക. നൂറുശതമാനം സൗജന്യവും സുതാര്യവുമായ സേവനം ഇക്കാര്യത്തിൽ ഫെയർ ഫ്യൂച്ചറിൽ നിന്നും ലഭിക്കും.

17 വയസ് മുതൽ 68 വയസ് വരെ ഉള്ളവർക്ക് സ്റ്റുഡന്റ് വീസ നേടി കൊടുത്തു എന്ന അത്യപൂർവ റെക്കോഡ് സൃഷ്ടിച്ച, സൗത്ത് ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഫെയർ ഫ്യൂച്ചർ. സെപ്റ്റംബർ 2023-ലെ ഇൻടേക്കിൽ ഫെയർ ഫ്യൂച്ചറിന്റെ കൊച്ചി ഓഫീസിൽ നിന്ന് മാത്രം 2,500ൽ ഏറെ വിദ്യാർഥികൾക്കാണ് സ്റ്റുഡന്റ് വീസ ലഭിച്ചത്. അതിൽ തന്നെ പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവരും 30 മുതൽ 45 വയസ് കഴിഞ്ഞവരുമുണ്ടായിരുന്നു.
നേരത്തെ പഠിച്ച കോഴ്സുകളിൽ മാർക്ക് തീരെ കുറഞ്ഞു പോവുകയോ നിരവധി അരിയേഴ്സ്/ ബാക് പേപ്പേഴ്സ് വരികയോ ചെയ്തതിന്റെ പേരിൽ ഇനി വിദേശ പഠനം സാധ്യമാകില്ല എന്ന് നിരാശപ്പെട്ടിരുന്ന ആയിരക്കണക്കിനു പേർക്കാണ് ഫെയർ ഫ്യൂച്ചർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയത്. ഇതിലൂടെ ഇവർക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള സ്റ്റുഡന്റ് വീസയും അവിടെ സ്ഥിരതാമസത്തിനുള്ള അവസരവും ലഭിച്ചു. ഫെയർ ഫ്യൂച്ചറിന്റെ നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വീസയിൽ വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്.

സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യൂ:

Dubai: https://bit.ly/3Q4gs27
Doha: https://bit.ly/3Q2B36S
Abu Dhabi: https://bit.ly/3UjFqgo

കൂടുതൽ അറിയാൻ വിളിക്കൂ: +971 58 686 8560, +971 58 686 8522, +971 52 485 7818
 

Latest Videos
Follow Us:
Download App:
  • android
  • ios