അൽ ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള ഫർണീച്ചർ വർക്ക്ഷോപ്പിലാണ് തീപിടിച്ചത്
റിയാദ്: ഫർണീച്ചർ പണിശാലയിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച റിയാദിലെ അൽ ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള ഫർണീച്ചർ വർക്ക്ഷോപ്പിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് വേഗമെത്തി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. തീ മറ്റുള്ള ഭാഗങ്ങളിേലക്ക് പടരാതിരിക്കാൻ സിവിൽ ഡിഫൻസിൻ്റെ ദ്രുതഗതിയിലുള്ള പ്രവർത്തനം സഹായകമായി. തീപിടിച്ച ഫർണീച്ചർ പണിശാല പൂർണമായും കത്തിയമർന്നു.


