ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. തീപിടിത്തം കുവൈത്ത് അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

യുഎഇയില്‍ വ്യവസായ മേഖലയിലെ വെയര്‍ഹൗസുകളില്‍ തീപിടിത്തം

ദുബൈ: ദുബൈയിലെ അല്‍ ഖൂസില്‍ രണ്ടു വെയര്‍ഹൗസുകളില്‍ തീപിടിത്തം. ഒരു മണിക്കൂറിനുള്ളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.21നാണ് അല്‍ ഖൂസ് വ്യാവസായിക മേഖലയിലെ വെയര്‍ഹൗസുകളില്‍ തീപിടിത്തമുണ്ടായത്.

വിവരം ലഭിച്ച ആറു മിനിറ്റിനുള്ളില്‍ അഗ്നിശമനസേന തീപിടിത്തമുണ്ടായ സ്ഥലത്തെത്തി. ഉടന്‍ തന്നെ അവിടെ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.

ഒമാനിൽ ഭക്ഷണശാലയിൽ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

യുഎഇയില്‍ പന്ത്രണ്ട് നില കെട്ടിടത്തില്‍ തീപിടിത്തം

അബുദാബി: അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങി.

ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.