കുവൈത്ത് സിറ്റി: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ന് ആരംഭിക്കും. അഞ്ചു വിമാനങ്ങളാണ് ഇന്ന് കുവൈത്തില്‍ നിന്നും പുറപ്പെടുക. 

ജയ്പൂരിലേക്ക് രണ്ടു വിമാനങ്ങളും അഹമ്മദാബാദ്, ബെംഗളൂരു, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനം വീതവുമാണ് ഇന്ന് സര്‍വ്വീസ് നടത്തുക. ജൂലൈ 10നാണ് കുവൈത്തില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍. ജൂലൈ 10 ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വ്വീസുകളുണ്ട്. 11ന് കോഴിക്കോടേക്കും കണ്ണൂരിലേക്കും സര്‍വ്വീസ് നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കില്‍ പരിശോധിച്ചാല്‍ വിശദമായ ഷെഡ്യൂള്‍ ലഭിക്കും.

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു