തീ പിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
മനാമ : ബഹ്റൈനിലെ ജുഫൈർ മേഖലയിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. ഇന്നലെയാണ് സംഭവം. തീ പിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ വ്യാപിക്കുന്നത് നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
read more: 300 ദമ്പതികൾക്ക് വിവാഹം, സമ്മാനമായി കാറും വീടും; ആഘോഷം കെങ്കേമമാക്കി റിയാദ് സീസൺ
ഈയിടെയായി ഫുഡ് ട്രക്ക് അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്രോൾ, വാതക ചോർച്ചയാണ് പ്രധാനമായും തീപിടത്തമുണ്ടാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അശ്രദ്ധയും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് ജമാൽ മുന്നറിയിപ്പ് നൽകി.
