രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കുമാണ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. 

ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്‍റെ ഭാഗമായി മേയ് 18 ന് ഞായറാഴ്ച രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ് (ക്യുഎം). എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആഘോഷിക്കുന്നത്.

'അതിവേഗം മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന സമൂഹങ്ങളിൽ മ്യൂസിയങ്ങളുടെ ഭാവി' എന്നതാണ് ഈ വർഷത്തെ പ്രമേയം. ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്സ്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്റ് സ്‌പോർട്‌സ് മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള മ്യൂസിയങ്ങളില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ സൗജന്യമായി പ്രവേശനം അനുവദിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം