വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. 

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നേരത്തെ ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസല്യാര്‍, മാതാവ്: ആയിശ, ഭാര്യ: കൊടലിട സീനത്ത്, മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്, രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞ്. 

Read Also -  പ്രവാസികള്‍ക്ക് സന്തോഷം; പുതിയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നാളെ മുതല്‍

അവധി കഴിഞ്ഞെത്തി പിറ്റേദിവസം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റിയാദ്: അവധി കഴിഞ്ഞെത്തി പിറ്റേദിവസം റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) നാട്ടിലെത്തും. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാറിെൻറ (51) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രി കൊണ്ടുപോയത്.

12 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ശനിയാഴ്ചയാണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്. ശനിയാഴ്ച ഉച്ച വരെ സൃഹൃത്തുകളുമായി ഫോണിൽ സംസാരിച്ചിരുന്നു. വാട്സ് ആപ്പിൽ ലാസ്റ്റ് സീൻ ആയി കാണിച്ചത് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയാണ്. എന്നാൽ അതിന് ശേഷം പിറ്റേന്ന് ഞായറാഴ്ച രാവിലെ വരെ ഒരു വിവരങ്ങളും ഇല്ലാതായതോടെ സൃഹൃത്തുക്കൾ റൂമിൽ അന്വേഷിച്ച് എത്തിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമാണെന്നാണ് മെഡിക്കൽ രേഖകളിലുള്ളത്.

പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...