Asianet News MalayalamAsianet News Malayalam

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതെങ്കിലും സൗദിയിലെ വിവിധ വകുപ്പുകളില്‍ നിന്ന് രേഖകള്‍ ശരിയാക്കാനുള്ള കാലതാമസം വന്നതാണ് മൃതദേഹം സംസ്കരിക്കാന്‍ വൈകാന്‍ ഇടയാക്കിയത്.

Gulf News mortal remains of malayali expat who found dead at his residence buried in Saudi Arabia afe
Author
First Published Nov 15, 2023, 2:04 PM IST

റിയാദ്: കഴിഞ്ഞ മാസം നാലിന് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി സബീർ അലിയുടെ മൃതദേഹം സംസ്കരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയുടെ (42) മൃതദേഹമാണ് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ ഖബറടക്കിയത്. 

വർഷങ്ങളായി ബുറൈദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു സബീര്‍ അലി. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നേതൃത്വം നൽകി. സൗദിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് ഖബറടക്കം വൈകാൻ കാരണമെന്ന് കെ.എം.സി.സി ഭാരവാഹി ബഷീർ വെള്ളില പറഞ്ഞു. ലാമിയയാണ് സബീറിന്റെ ഭാര്യ. മക്കള്‍ - ആലിയ, ആദില്‍.

Read also: മകനെ കാണാന്‍ വിസിറ്റ് വിസയിലെത്തിയ മലയാളി സൗദിയില്‍ മരിച്ചു

ഗാസയിലെ ജനങ്ങൾക്ക് സഹായം തുടര്‍ന്ന് സൗദി; ദുരിതാശ്വാസ വസ്തുക്കളുമായി അഞ്ചാമത്തെ വിമാനവുമെത്തി
റിയാദ്: ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി സൗദിയുടെ അഞ്ചാമത് വിമാനവുമെത്തി. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലേക്കാണ് സൗദി അറേബ്യയിൽനിന്ന് പാർപ്പിട, ഭക്ഷണ സഹായങ്ങളുമായി അഞ്ച് വിമാനങ്ങൾ ഇതുവരെ എത്തിയത്. നേരിട്ട് ഗാസയിലെത്താൻ കഴിയാത്തതിനാൽ ഈജിപ്റ്റിലെ അൽഅരീഷ് വിമാനത്താവളത്തിലാണ് വിമാനങ്ങളെല്ലാം സാധനങ്ങളെത്തിച്ചത്. അങ്ങനെയെത്തിയ സാധനങ്ങൾ വഹിച്ച ആദ്യ വാഹനവ്യൂഹം ഗാസയിലേക്ക് പോകാൻ ഞായറാഴ്ച ഈജിപ്റ്റിെൻറ റഫ അതിർത്തി കടന്നു.

ഗാസയിലെ ജനതക്ക് ആശ്വാസം നൽകുന്നതിന് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് ആരംഭിച്ച ജനകീയ കാമ്പയിനിെൻറ ഭാഗമായാണ് ദുരിതാശ്വാസ സഹായം എത്തിക്കുന്നത്. പലസ്തീൻ ജനതക്ക് സഹായങ്ങൾ വഹിച്ചുള്ള ആദ്യ വിമാനം നവംബർ ഒമ്പതിനാണ് റിയാദിൽനിന്ന് പറന്നുയർന്നത്. ഈജിപ്തിലെ അൽഅരീഷ് വിമാനത്താവളത്തിലെത്തിച്ച 35 ടൺ വസ്തുക്കളാണ് റഫ അതിർത്തി വഴി നിരവധി ട്രക്കുകളിലായി ഗാസയിലേക്ക് പ്രവേശിച്ചത്. ഇതിനകം അഞ്ച് വിമാനങ്ങളിലായി ടൺകണക്കിന് പാർപ്പിട, ഭക്ഷണ വസ്തുക്കൾ കിങ് സൽമാൻ റിലീഫ് സെൻറർ വഴി ഇൗജിപ്തിലെത്തിച്ചു. ആവശ്യകതയും പ്രവേശന സാധ്യതകളുമനുസരിച്ച് കുടുതൽ സഹായങ്ങൾ അയക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. കപ്പൽ വഴി സഹായങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios