93-ാമത് സൗദി ദേശീയദിനാഘോഷം നാളെ; വിപുലമായ ആഘോഷ പരിപാടികൾ
രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനാഘോഷം നാളെ. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ. പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ വർണശബളമായ പരിപാടികളാണ് ദിവസങ്ങൾക്ക് മുേമ്പ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ രണ്ടാം തീയതി വരെ ആഘോഷം തുടരും. സ്വദേശി വിദേശികളും ഒരുപോലെ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.
ഇൗ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ് അരങ്ങേറുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർണശബളമായ പരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ഒരുക്കിയിട്ടുള്ളത്. സൈനിക പരേഡ്, വ്യോമാഭ്യാസ പ്രകടനം, ഡ്രോൺ ഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, ചരിത്രപ്രദർശനം, മത്സര പരിപാടികൾ തുടങ്ങിയവ അരങ്ങേറും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നുവരികയാണ്.
ആകർഷമായ കിഴിവുകളും ഒാഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതത് മുനിസിപ്പാലിറ്റികളും ദേശീയാഘോഷത്തിെൻറ ഭാഗമായി വമ്പിച്ച പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ താമസക്കാരായ ആളുകളുടെ കൂട്ടായ്മകൾ ചരിത്ര പഠന, വിനോദ യാത്രകൾ, ക്വിസ് മത്സരങ്ങൾ, കായിക വിനോദ വൈജ്ഞാനിക പ്രദർശന പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നാല് ദിവസം മുേമ്പ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും. ദേശീയദിനമായ ശനിയാഴ്ച രാജ്യത്ത് പൊതു അവധിയാണ്.
Read Also - ജര്‍മ്മനിയില്‍ ഉന്നത പഠനത്തിന് താല്‍പ്പര്യമുണ്ടോ? സാധ്യതകളറിയാം, നോര്‍ക്ക റൂട്ട്സ് വര്‍ക്ക് ഷോപ്പ്
യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച് സൗദിയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം
റിയാദ്: സൗദി അറേബ്യയിൽനിന്ന് ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ. ‘റുബ്അ് ഖാലി’ (എംപ്റ്റി ക്വാർട്ടർ) മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ മആരിദ്’ പുരാവസ്തു കേന്ദ്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെടുത്തത്.
ഇതോടെ സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഏഴായി. അൽഅഹ്സ മരുപ്പച്ച, ദറഇയയിലെ അൽതുറൈഫ്, അൽഹിജ്ർ പുരാവസ്തു കേന്ദ്രം, ഹിമ സാംസ്കാരിക മേഖല, ജിദ്ദ ചരിത്ര മേഖല, ഹാഇലിലെ ശിലാലിഖിതങ്ങൾ എന്നിവയാണ് നേരത്തെ പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ. യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉറൂഖ് ബനീ മആരിദ് സംരക്ഷിതപ്രദേശം രജിസ്റ്റർ ചെയ്യാനായത് സൗദി അറേബ്യയുടെ വിജയമാണെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സ്ഥലമെന്ന നിലയിലാണിത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിെൻറ സാംസ്കാരിക പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള രാജ്യത്തിെൻറ തുടർച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രി സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...