ഗൾഫ് ടൂറിസം ദിനം ജനുവരി 20ന് ആഘോഷിക്കാൻ ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം.
കുവൈത്ത് സിറ്റി: ഇനി മുതല്‍ എല്ലാ വര്‍ഷവും ജനുവരി 20 ഗള്‍ഫ് ടൂറിസം ദിനമായി ആഘോഷിക്കാന്‍ തീരുമാനം. കുവൈത്തില്‍ നടന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്‍ററാണ് ഗൾഫ് ടൂറിസം ദിനം എന്ന ആശയം മുമ്പോട്ട് വെച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗമാണ് കുവൈത്തില്‍ നടന്നത്. മേഖലയിലെ ടൂറിസം സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു. ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തിൽ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യമാക്കുന്നത്.
Read Also - ദേശീയ ദിനാഘോഷങ്ങൾക്കായി സുരക്ഷ വർധിപ്പിച്ച് കുവൈത്ത്; 23 സുരക്ഷാ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും
