സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സൗദി അറേബ്യയുടെ വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.

റിയാദ്: ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ഖത്തറിന്റെ ‘ഹയ്യാ കാര്‍ഡ്’ ഉള്ളവർക്ക് സൗദി അറേബ്യയിലെത്തി ഉംറ തീർഥാടനവും മദീന സിയാറത്തും നടത്താനുള്ള അനുമതി പ്രാബല്യത്തില്‍ വന്നു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സൗദി അറേബ്യയുടെ വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.

ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വരാനും പുറത്തുപോകാനും സാധിക്കും. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് വിസ നേടുന്നവര്‍ ആദ്യം ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയുമില്ല. ഇവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലെത്താം. ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.

Read also:  ഇന്‍സ്റ്റാഗ്രാം വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ്; യുവതി പിടിയില്‍

കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട അഫ്‍‍ലാജില്‍ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഒട്ടക വളര്‍ത്തല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. റോഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

Read More -  മലയാളി ഉംറ തീർത്ഥാടക വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു