വീടിനുള്ളില്‍ ഭക്ഷണവും അത് തയ്യാറാക്കാനുള്ള സാധനങ്ങളും സൂക്ഷിച്ചുവെച്ചിരുന്നതായും ഇവിടെ വലിയ അളവില്‍ ഭക്ഷണം പാചകം ചെയ്‍ത് വാണിജ്യ അടിസ്ഥാനത്തില്‍ അത് ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുകയും ചെയ്‍തിരുന്നതായി മസ്‍കത്ത് മുനിസിലാപ്പിറ്റി അറിയിച്ചു.
മസ്‍കത്ത്: ഒമാനില്‍ വീട്ടില്‍ ഭക്ഷണം പാചകം ചെയ്‍ത് വില്‍പന നടത്തിയിരുന്നവര്‍ റെയ്‍ഡില്‍ പിടിയിലായി. ബൗഷറിലെ ഒരൂ വീട്ടിലാണ് മസ്‍കത്ത് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള പരിശോധക സംഘം റെയ്‍ഡ് നടത്തിയത്. വിവരം ലഭിച്ചതനുസരിച്ച് റോയല്‍ ഒമാന്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടികള്‍.
വീടിനുള്ളില്‍ ഭക്ഷണവും അത് തയ്യാറാക്കാനുള്ള സാധനങ്ങളും സൂക്ഷിച്ചുവെച്ചിരുന്നതായും ഇവിടെ വലിയ അളവില്‍ ഭക്ഷണം പാചകം ചെയ്‍ത് വാണിജ്യ അടിസ്ഥാനത്തില്‍ അത് ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുകയും ചെയ്‍തിരുന്നതായി മസ്‍കത്ത് മുനിസിലാപ്പിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 220 കിലോഗ്രാം ഭക്ഷണ സാധനങ്ങള്‍ റെയ്‍ഡില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.
Read also: പകുതിയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം; പ്രവാസി അറസ്റ്റില്‍
