Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും.

Indigo to operate more flights between India and Oman
Author
Muscat, First Published Jul 19, 2022, 1:40 PM IST

മസ്‌കറ്റ്: ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.

വിമാന യാത്രവിലക്ക്; ഇന്‍ഡിഗോ നടപടി എല്ലാവരേയും കേള്‍ക്കാതെ, പ്രതികളെ സഹായിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി
 

'ട്രോളിന് പിന്നിൽ മാനസിക രോഗികൾ, വിലക്കല്ല പുരസ്കാരമാണ് തരേണ്ടത്': കോൺഗ്രസുകാർക്ക് നിലവാരമില്ലെന്നും ഇപി

തിരുവനന്തപുരം: വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇന്റിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് (വിമാനത്തിൽ) യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു. ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു. ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നൽകുകയായിരുന്നു വേണ്ടത്.'

'മാനസിക രോഗികൾ കുറേയുണ്ട്. ചിന്താ കുഴപ്പമുള്ളവരും പ്രാന്തന്മാരും കുറേയുണ്ട്. അവരാണ് ട്രോളുകൾ ഉണ്ടാക്കുന്നത്. ഇന്റിഗോ എന്നെ ബഹിഷ്കരിച്ചു, അവരെ ഞാനും ബഹിഷ്കരിച്ചു. അവരോട് നടപടി തിരുത്താൻ ഞാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹീന്ന് മാധ്യമപ്രവർത്തകരാണ് വിമാനത്തിലെ വിലക്ക് സംബന്ധിച്ച് ആദ്യം അറിയിച്ചത്. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ യാതൊരു വിവരവും ലഭിച്ചില്ലായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ബാൻ ഉണ്ടെന്ന് മനസിലായത്.'

'എനിക്കനുകൂലമായേ ആരും പറയൂ. ഞാൻ ചെയ്തത് ശരിയാണ്. കോൺഗ്രസിന്റെ ഡൽഹീലുള്ള എംപിമാർ ക്രിമിനലുകളെ സംരക്ഷിക്കാൻ കത്തയച്ചു. ഞാൻ ആരാണെന്നൊന്നും പരിശോധിക്കാൻ അവർ തയ്യാറായില്ല. അഡ്വ പാരിപ്പള്ളി കൃഷ്ണകുമാരിയെയാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യം കൈകാര്യം ചുമതലപ്പെടുത്താൻ നിയമിച്ചത്. റിട്ടയേർഡ് ജഡ്ജി അടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് നൽകിയത്.'

ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ സിപിഎം; 'വസ്തുതകൾ പരിശോധിക്കാതെയുള്ള തീരുമാനം, ഇ പിയുടെ വിലക്ക് പുനഃപരിശോധിക്കണം'

'കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവർ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താൻ ശ്രമിച്ചോയെന്ന് പരിശോധിക്കണം'- ഇപി ജയരാജൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios