വരുന്ന ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെയായിരിക്കും ഇളവുണ്ടാകുക. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമല്ല ഇളവുണ്ടാവുക

കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്സ്. കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് ജെറ്റ് എയര്‍വെയ്സ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെയായിരിക്കും ഇളവുണ്ടാകുക. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമല്ല ഇളവുണ്ടാവുക. 

മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്കുമുള്ള സിംഗിള്‍/ റിട്ടേണ്‍ ടിക്കറ്റുകള്‍ക്കും ഇളവ് ഉണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായോ മൊബൈല്‍ ആപ്പുവഴിയോ ട്രാവല്‍ ഏജന്‍സി വഴിയോ ബുക്ക് ചെയ്യാം. എക്കൊണോമി, പ്രീമിയര്‍ ക്ലാസുകള്‍ക്കും ഇളവ് ലഭ്യമാണ്.